പെർമിറ്റ് / അപേക്ഷാ ഫീസ് റീഫണ്ട് അറിയിപ്പ്

October 30, 2026

10/04/2023 മുതൽ 01/08/2024 വരെയുള്ള കാലയളവിൽ വർദ്ധിപ്പിച്ച നിരക്കിലുള്ള പെർമിറ്റ് ഫീസ്, അപേക്ഷാ ഫീസ് എന്നിവ അടച്ച് ഇതുവരെ റീഫണ്ട് ലഭിക്കാത്തവർക്ക് തുക തിരികെ ലഭിക്കുന്നതിനായി റീഫണ്ടിനുള്ള അപേക്ഷ 31/12/2026 വരെ കെ സ്മാർട്ട് മുഖേന നൽകാവുന്നതാണ്.
ആവശ്യമായ രേഖകൾ
1. ഫീസ് അടവാക്കിയതിൻറെ രശീതി
2. ബാങ്ക് പാസ് ബുക്കിൻറെ പകർപ്പ്
3. ആധാർ കോപ്പി.