പൌരാവകാശ രേഖ

ജനന മരണ രജിസ്ട്രേഷൻ

21 ദിവസത്തിനകം ലഭിക്കുന്ന സംഗതികളിൽ

1. സമയപരിധി:ആശുപത്രിയിൽ വെച്ച് നടന്ന ജനനം റിപ്പോർട്ട് ലഭിക്കുന്ന ദിവസം   മറ്റ് സ്ഥലങ്ങളിൽ 3 ദിവസത്തിനകം
2. ഉദ്ദ്യോഗസ്ഥൻ:തദ്ദേശ രജിസ്ട്രാർ (സെക്രട്ടറി)
3. രേഖകൾ:ജനനം/മരണം റfപ്പോർട്ട്
4. ഫീസ് : ഇല്ല

5. റിപ്പോർട്ട് നൽകാൻ  

ചുമതലപ്പെട്ടവർ      

:വീട്ടിൽ വെച്ച് - ഗൃഹനാഥൻ

: സ്ഥാപനങ്ങളിൽ - സ്ഥാപനമേധാവി

6.അപ്പീൽ

: ഒന്നാം അപ്പീൽ- ജില്ലാരജിസ്ട്രാർ

: രണ്ടാം അപ്പീൽ- ചീഫ് രജിസ്ട്രാർ

21 ദിവസത്തിന് ശേഷം  30 ദിവസം വരെ ലഭിക്കുന്ന സംഗതികളിൽ   Late fees രണ്ട് രൂപ

30 ദിവസത്തിന് ശേഷം ഒരു വർഷത്തിന് Rs.5/ ലേറ്റ് ഫീസ്

വിവാഹ രജിസ്ട്രേഷൻ (പൊതു)

(5 വർഷത്തിനുള്ളിൽ)

1.  അപേക്ഷ: തദ്ദേശ രജിസ്ട്രാർക്ക് (സെക്രട്ടറിക്ക്)
2.  സമയ പരിധി: അപേക്ഷിച്ചാൽ അന്നു തന്നെ
3.  നൽകേണ്ട രേഖകൾ    

: വിവാഹ റിപ്പോർട്ടിന്റെ കോപ്പി

: പേര് ,വയസ്സ്  തെളിയിക്കാനുള്ള രേഖകൾ

: ഒരാൾ നാട്ടിൽ ഇല്ലാത്ത് സംഗതികളിൽ വീഡിയോ   

  കോൺഫറൻസ് വഴിയും

 

4.അപ്പീൽ

 

: ജില്ലാ രജിസ്ട്രാർ
5.റിവിഷൻ

: രജിസ്ട്രാർ ജനറൽ

 

 

 

 

 

 

വിവാഹ രജിസ്ട്രേഷൻ 5 വർഷത്തിനു ശേഷം

1. അപേഷ        

: തദ്ദേശ രജിസ്ട്രാർ - സെക്രട്ടറിക്ക്

 

2.സമയപരിധി: ജില്ലാ രജിസ്ട്രാറുടെ അനുമതി ലഭിച്ച് വരനും വധുവും പഞ്ചായത്തിൽ ഹാജരാകുമ്പോൾ തന്നെ.
3. രേഖകൾ

: ഫോട്ടോ പതിച്ച നിശ്ചിത ഫോറത്തിലുള്ള മെമ്മോറാണ്ടം   

: പേര്,ജനനത്തിയ്യതി തെളിയിക്കുന്ന രേഖകൾ

: പേര്,ജനനത്തിയ്യതി തെളിയിക്കുന്ന രേഖകൾ

: വിവാഹം നടന്ന തെളിവിലെ മതസ്ഥാപനം നൽകുന്ന   

  സാക്ഷ്യപത്രം സ്റ്റാറ്റ്യൂറ്ററി ഓഫീസർ സാക്ഷ്യപത്രം    

  MP/MLA/പഞ്ചായത്ത് മെമ്പർ FORM 2 ൽ നൽകുന്ന

  പ്രഖ്യാപനം

4. അപ്പിൽ    

: രജിസ്ട്രാർ ജനറൽ

 

5. റിവിഷൻ  

: മുഖ്യരജിസ്ട്രാർ ജനറൽ

 

വിവാഹ രജിസ്ട്രേഷൻ ഫീസ്

45 ദിവസത്തിനുള്ളിൽ -120

45 ദിവസം മുതൽ 5 വർഷം വരെ - 220

5 വർഷത്തിനു ശേഷം – 370

സാമൂഹ്യസുരക്ഷ പെൻഷൻ

1. അപേക്ഷ നൽകേണ്ടത്: ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക്
2. സമയപരിധി: 45 ദിവസം
3. ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ

:അസിസ്റ്റ‌ന്റ്    സെക്രട്ടറി

 

4. രേഖകൾ

: 1. അപേക്ഷ

  2. സ്ഥിരതാമസം തെളിയിക്കുന്ന രേഖ

  3. വയസ്സ് തെളിയിക്കുന്ന രേഖ

  4. വരുമാനം തെളിയിക്കുന്ന രേഖ (1 ലക്ഷത്തിൽ താഴെ)

  5. ആധാർ പകർപ്പ്

  6. പെൻഷൻകാരനല്ല - ആദായനികുതി ദായകനല്ല,

      രണ്ടേക്കറിൽ  കൂടുതൽ ഭൂമിയില്ല-സ്വയം

      സാക്ഷ്യപ്പെടുത്തിയ പ്രസ്‌താവന.

  7. ബാങ്ക് പാസ്ബുക്ക്

5. അപ്പീൽ അധികാരി

: സെക്രട്ടറി ഡയരക്ടർ (തദ്ദേശ വകുപ്പ്)

 

   

 

കെട്ടിടനിർമ്മാണ പെർമിറ്റ്/നമ്പർ

പുതിയവ /ഉപയോഗമാറ്റം /ക്രമവൽക്കരണം+

1. അപേക്ഷ

: ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക്

 

2.സമയ പരിധി

: 15 ദിവസം

 

3. രേഖകൾ : 1. KPBR ചട്ടം 2019 പ്രകാരം അപേക്ഷ
 

  2. ആധാരം / പട്ടയം പകർപ്പ് അസൽ പരിശോധനക്ക്

     ഹാജരാക്കണം

   3. കൈവശ സർട്ടിഫിക്കറ്റ്
   4. ഭൂനികുതി രസീതി പകർപ്പ്
   5. ബിൽഡിംഗ് പ്ലാൻ, സൈറ്റ് പ്ലാൻ, കീ മാപ്പ്
 

Image removed.  6. പാർക്കിംഗ് പ്ലാൻ,           ബാധകമാകുന്ന

     സ്പെസിഫിക്കേഷൻ     സംഗതികളിൽ

   7. ലൈസൻസിയുടെ ലൈസൻസ് പകർപ്പ്
  8. നിരാക്ഷേപ പത്രം (ബാധകമാകുന്ന സംഗതികളിൽ)
4. ഫീസ്     : KPBR പ്രകാരം
5. അപ്പിൽ   

: തദ്ദേശ സ്ഥാപന ട്രൈബ്യൂണൽ

 

വ്യവസായം,വാണിജ്യം, സംരംഭങ്ങൾ, മറ്റ് സേവനങ്ങൾ എന്നിവക്കുള്ള ലൈസൻസ്

1. അപേക്ഷ നൽകേണ്ടത്: ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക്
2. സമയപരിധി: മറ്റ് വകുപ്പുകളിൽ നിന്ന് ആവശ്യമായ അനുമതികളോടെ സമർപ്പിക്കുന്നവ 7 ദിവസം
3. രേഖകൾ     : 1) അപേക്ഷ
 

: 2) ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖയുടെ       

       പകർപ്പ് സ്ഥലയുടമയല്ലെങ്കിൽ കരാർപത്രം

4. ഫീസ് 

: വ്യാപാരസ്ഥാപനങ്ങൾക്ക് പട്ടിക 2 പ്രകാരം

: യന്ത്ര സാമഗ്രികൾക്ക് പട്ടിക 3,4 പ്രകാരം

5. അപ്പീൽ   : ഭരണ സമിതി
6. റിവിഷൻ: തദ്ദേശസ്ഥാപന ട്രിബ്യൂണൽ

 

മറ്റു ലൈസൻസുകൾ

ഫാക്റ്ററികൾ, വ്യവസായ സ്ഥാപനങ്ങൾ, വർക്ക്ഷോപ്പുകൾ പണിയുന്നതിനും യന്ത്രങ്ങൾ സ്ഥാപിക്കുന്നതിനും

1. അപേക്ഷ

: ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക്

 

2.സമയ പരിധി

: മറ്റ് സ്ഥാപനങ്ങളിൽ NOC ആവശ്യമില്ലാത്ത സംഗതികളിൽ

  10 ദിവസം

3. രേഖകൾ : 1 രേഖാമൂലമുള്ള അപേക്ഷ
   2. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം
 

  3. സ്വന്തം സ്ഥലത്തല്ലെങ്കിൽ സ്ഥല ഉടമയുടെ കരാറിന്റെ

      പകർപ്പ്

   4. ബന്ധപ്പെട്ട വകുപ്പുകളുടെ റിപ്പോർട്ട്/ സാക്ഷ്യ പത്രങ്ങൾ
   5. ഒക്യുപൻസി സർട്ടിഫിക്കറ്റ്
4. അപേക്ഷാ ഫീസ് : ചട്ടങ്ങളിലെ പട്ടിക 3,4 പ്രകാരം
5. അനുവാദം നൽകേണ്ടത്: ഗ്രാമപഞ്ചായത്ത്
6. അപ്പിൽ:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ട്രിബൂണൽ

 

അന്നു തന്നെ ലഭിക്കുന്ന സർട്ടിഫിക്കറ്റ്

വസ്തുനികുതി അടച്ചിരിക്കണം

കോർട്ട് ഫീ സ്റ്റാമ്പ് ആവശ്യമില്ല.

1. റസിഡന്റ്റ് സർട്ടിഫിക്കറ്റ്

2. ഓണർഷിപ്പ് സർട്ടിഫിക്കറ്റ്

3. കെട്ടിടത്തിന്റെ കാലപ്പഴക്കം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്

4. ആനുകൂല്യം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം

5. കെട്ടിട വിസ്തീർണ്ണ സാക്ഷ്യപത്രം